Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iranian

ഇ​റാ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക. ഇ​റാ​നി​ലെ സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ സൈ​ന്യം അ​റി​യി​ച്ചു. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം രാ​വി​ലാ​ണ് അ​മേ​രി​ക്ക ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

"ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്റെ (അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്) നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന് ഈ​സ്റ്റേ​ൺ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇ​റാ​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് യു​എ​സ് സൈ​ന്യം കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. മേ​ഖ​ല​യി​ലെ ജ​ല​പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ നാ​വി​ക​ർ​ക്കും വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്താ​നു​ള്ള ഇ​റാ​ന്‍റെ ശേ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​ത് വ​രെ ഈ ​ദൗ​ത്യം തു​ട​രും'- യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

International

യു​എ​സ് ഉ​പ​രോ​ധം ദു​ർ​ബ​ലം; 34 ഇ​റേ​നി​യ​ൻ ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​യെ​ന്ന് റി​പ്പോ​ർ​ട്ട്

ദു​ബാ​യ്: യു​എ​സ് നാ​വി​ക ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ നി​ര​വ​ധി ഇ​റേ​നി​യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. നാ​വി​ക ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ശേ​ഷം ഒ​രു ഇ​റേ​നി​യ​ൻ ക​പ്പ​ൽ​പോ​ലും ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ഇ​റേ​നി​യ​ൻ ബ​ന്ധ​മു​ള്ള 34 ടാ​ങ്ക​റു​ക​ളെ​ങ്കി​ലും യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ന്നു പോ​യി​ട്ടു​ണ്ടെ​ന്ന് ച​ര​ക്കു​ക​പ്പ​ൽ ഡാ​റ്റാ ട്രാ​ക്കിം​ഗ് ഏ​ജ​ൻ​സി​യാ​യ വോ​ർ​ടെ​ക്‌​സ​യെ ഉ​ദ്ധ​രി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​പ​രോ​ധ​ത്തി​നി​ടെ 19 ടാ​ങ്ക​റു​ക​ൾ ഇ​റാ​നി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യും 15 ടാ​ങ്ക​റു​ക​ൾ ഇ​റാ​നി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​റേ​നി​യ​ൻ എ​ണ്ണ​യു​മാ​യി പോ​യ ക​പ്പ​ലു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ദു​ർ​ബ​ല​മാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഇ​റാ​നി​ൽ​നി​ന്നു പോ​യ​തി​ൽ കു​റ​ഞ്ഞ​ത് ആ​റെ​ണ്ണ​മെ​ങ്കി​ലും 10.7 ദ​ശ​ല​ക്ഷം ബാ​ര​ൽ വ​രു​ന്ന ഇ​റേ​നി​യ​ൻ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ ച​ര​ക്കു​മാ​യി​ട്ടാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​എ​ണ്ണ പു​റ​ത്തു​ള്ള​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​റാ​ൻ വി​ല്പ​ന ന​ട​ത്തി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പു​റ​ത്തു​പോ​യ​തി​ൽ ഇ​റേ​നി​യ​ൻ പ​താ​ക​യേ​ന്തി​യ സൂ​പ്പ​ർ​ടാ​ങ്ക​റാ​യ ഡോ​റെ​ന​യു​മു​ണ്ട്. ക​ഴി​ഞ്ഞ 17നാ​ണ് ഈ ​ക​പ്പ​ലും മ​റ്റൊ​രു ഇ​റേ​നി​യ​ൻ ക​പ്പ​ലും ഉ​പ​രോ​ധം മ​റി​ക​ട​ന്ന​ത്. 20ന് ​മ​റ്റു ര​ണ്ട് അ​സം​സ്‌​കൃ​ത എ​ണ്ണ ടാ​ങ്ക​റു​ക​ളും ക​ട​ന്നു​പോ​യി​രു​ന്നു. ഡോ​റെ​ന​യു​ടെ സ്ഥാ​നം അ​വ​സാ​ന​മാ​യി 18ന് ​ഇ​ന്ത്യ​യു​ടെ തെ​ക്ക​ൻ തീ​ര​ത്താ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​എ​സ് ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ മ​റ്റു നി​ര​വ​ധി ക​പ്പ​ലു​ക​ളും ഇ​ത്ത​ര​ത്തി​ൽ ഉ​പ​രോ​ധം മ​റി​ക​ട​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ക​ഴി​ഞ്ഞ 13നാ​ണ് ഇ​റാ​നു​മേ​ൽ യു​എ​സ് നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യു​മെ​ന്നാ​യി​രു​ന്നു യു​എ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു​വ​രെ 28 ക​പ്പ​ലു​ക​ളെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​വ​സാ​ന​മാ​യി ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നി​ടെ ചൈ​ന​യി​ൽ​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഒ​രു ഇ​റേ​നി​യ​ൻ ക​പ്പ​ൽ യു​എ​സ് നാ​വി​ക​സേ​ന പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഉ​പ​രോ​ധം വ​ൻ വി​ജ​യ​മാ​ണെ​ന്നാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന​ലെ​യും അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഉപരോധം ലംഘിച്ച കപ്പലുകൾ

ഉപരോധം ആരംഭിച്ച ശേഷം ഏകദേശം 34 ടാങ്കറുകൾ (19 എണ്ണം ഇറാനിൽനിന്ന് പുറത്തേക്കും, 15 എണ്ണം ഇറാനിലേക്കും) അമേരിക്കൻ കണ്ണുവെട്ടിച്ച് സഞ്ചരിച്ചു.

എണ്ണക്കടത്ത്

കുറഞ്ഞത് 6 കപ്പലുകൾ 10.7 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായാണ് യാത്ര ചെയ്തത്. ഈ എണ്ണ ഇറാൻ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിക്കുന്നതെന്ന് കരുതപ്പെടുന്നു.

പ്രധാന കപ്പലുകൾ

ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ 'ഡോറെന' (Dorena) ഉപരോധം മറികടന്നവയിൽ ഉൾപ്പെടുന്നു. ഈ കപ്പൽ അവസാനമായി ഏപ്രിൽ 18-ന് ഇന്ത്യയുടെ തെക്കൻ തീരത്താണ് കണ്ടെത്തിയത്.

International

ഇറേനിയൻ പൗരന്മാർക്ക് സന്ദർശക വീസ നിർത്തലാക്കി ഓസ്ട്രേലിയ

കാ​​​ൻ​​​ബ​​​റ: യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​ക വീ​​​സ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ അ​​​റി​​​യി​​​ച്ചു.

ഹ്ര​​​സ്വ​​​കാ​​​ല വീ​​​സ​​​യി​​​ലെ​​​ത്തു​​​ന്ന ഇ​​​റേ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കാം എ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ഇ​​​റേ​​​നി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​ട​​​ങ്ങാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന സാ​​​ഹ​​​ചര്യ​​​വും ഉ​​​ണ്ടാ​​​കാം.

ഇ​​​പ്പോ​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണു ന​​​ട​​​പ​​​ടി ബാ​​​ധ​​​കം. വീ​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

International

ക​ടു​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ; ഇ​റാ​നി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

റി​യാ​ദ്: ഇ​റാ​ൻ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ.റി​യാ​ദി​ലെ ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ​യും എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി പു​റ​ത്താ​ക്കി.

ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ, അ​സി​സ്റ്റ​ന്റ് മി​ലി​ട്ട​റി അ​റ്റാ​ഷെ തു​ട​ങ്ങി അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ 'പെ​ർ​സോ​ണ നോ​ൺ ഗ്രാ​റ്റ' ആ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് പു​റ​ത്താ​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ഇ​നി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് സൗ​ദി വ്യ​ക്ത​മാ​ക്കി. സൗ​ദി​യു​ടെ സി​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ​യും യു​എ​ൻ ചാ​ർ​ട്ട​റി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2023-ൽ ​ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​പ്പു​വ​ച്ച ബീ​ജിം​ഗ് ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളും 2026-ലെ ​യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യ​വും ഇ​റാ​ൻ ലം​ഘി​ച്ച​താ​യി സൗ​ദി കു​റ്റ​പ്പെ​ടു​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​രം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സൗ​ദി ആ​വ​ർ​ത്തി​ച്ചു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ടു​ള്ള മ​ര്യാ​ദ ഇ​റാ​ൻ ലം​ഘി​ച്ച​താ​യും സൗ​ദി ആ​രോ​പി​ച്ചു. മാ​ർ​ച്ച് ഒ​മ്പ​തി​ന് ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് സൗ​ദി വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

യുദ്ധത്തിൽ തകർന്ന് ഇറേനിയൻ സമ്പദ്‌വ്യവസ്ഥ

ടെ​​​ഹ്റാ​​​ൻ: ഇ​​​സ്രാ​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം 23-ാം ദി​​​വ​​​സ​​​ത്തേ​​​ക്കു ക​​​ട​​​ന്നി​​​രി​​​ക്കെ ഇ​​​റാ​​​ൻ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​യി. ബാ​​​ങ്കു​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ പ​​​ണ​​​ത്തി​​​നാ​​​യി ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ ക്യൂ​​​വാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ​​​ല​​​യി​​​ട​​​ത്തും ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത് ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കി.

രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്ര​​​ണാ​​​തീ​​​ത​​​മാ​​​യ​​​തോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​റ​​​ൻ​​​സി നോ​​​ട്ട് ഇ​​​റാ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. പ​​​ത്തു ദ​​​ശ​​​ല​​​ക്ഷം (ഒ​​​രു കോ​​​ടി) റി​​​യാ​​​ൽ മൂ​​​ല്യ​​​മു​​​ള്ള പു​​​തി​​​യ ബാ​​​ങ്ക് നോ​​​ട്ടാ​​​ണ് സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

International

യുഎഇയിൽ ഇറാന്‍റെ വൻ ഭീകരശൃംഖല തകർത്തു

ദു​​​ബാ​​​യ്: രാ​​​ജ്യ​​​ത്ത് ഇ​​​റാ​​​ന്‍റെ​​​യും ഹി​​​സ്ബു​​​ള്ള​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വ​​​ൻ ഭീ​​​ക​​​ര ശൃം​​​ഖ​​​ല​​​യെ യു​​​എ​​​ഇ പ്ര​​​തി​​​രോ​​​ധ​​​സേ​​​ന ത​​​ക​​​ർ​​​ത്തു. രാ​​​ജ്യ​​​ത്തെ സു​​​പ്ര​​​ധാ​​​ന​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നും സാ​​​മ്പ​​​ത്തി​​​ക​​​ഭ​​​ദ്ര​​​ത ത​​​ക​​​ർ​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ട്ട സം​​​ഘ​​​ത്തെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്ന് യു​​​എ​​​ഇ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന്‍റെ റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി ഗാ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ട് പ​​​രി​​​ശീ​​​ല​​​ന​​​വും ഫ​​​ണ്ടിം​​​ഗും ല​​​ഭി​​​ച്ച​​​വ​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​റാ​​​ൻ-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം കൊ​​​ടു​​​മ്പി​​​രി​​​കൊ​​​ണ്ടി​​​രി​​​ക്കെ യു​​​എ​​​ഇ​​​യെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള ഈ ​​​നീ​​​ക്കം അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​റ​​​ബ് ലോ​​​കം കാ​​​ണു​​​ന്ന​​​ത്.

പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. യു​​​എ​​​ഇ​​​യി​​​ലെ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളെ​​​യും വി​​​ദേ​​​ശ ന​​​യ​​​ത​​​ന്ത്ര​​​ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

ല​​​ബ​​​ന​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹി​​​സ്ബു​​​ള്ള വ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്കു പ​​​ണം കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ ഭീ​​​തി പ​​​ട​​​ർ​​​ത്താ​​​നും യു​​​എ​​​ഇ​​​യു​​​ടെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​ഇ ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

യു​​​എ​​​ഇ​​​യു​​​ടെ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ഈ ​​​സം​​​ഘ​​​ത്തെ നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഈ ​​​ശൃം​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​ർ​​​ക്കു പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ആ​​​രെ​​​ങ്കി​​​ലും സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. പി​​​ടി​​​കൂ​​​ടി​​​യ ഭീ​​​ക​​​ര​​​ർ​​​ക്ക് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം ക​​​ണ്ടെ​​​ത്തി. ഇ​​​റാ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

International

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേൽ ആക്രമണം: അപലപിച്ച് ഖത്തർ

ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തർ. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.

ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.

സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ഇ​റാ​നി​യ​ൻ ഊ​ർ​ജ​സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ദ്യ ആ​ക്ര​മ​ണം ആ​ണി​ത്.

പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​ത​വാ​ത​ക നി​ക്ഷേ​പ​മു​ള്ള ഈ ​ഭാ​ഗം ഇ​റാ​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. 3700 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഇ​റാ​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​സ് എ​ന്ന​റി​യി​പ്പെ​ടു​ന്ന​ത്. 6,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഖ​ത്ത​റി​ന്‍റെ ഭാ​ഗം ഡോം ​എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്.

International

ഇറേനിയൻ സ്കൂളിലെ ബോംബാക്രമണം; കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ചൈനീസ് സഹായം

ബെ​​യ്ജിം​​ഗ്: യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​റാ​​നി​​ലെ സ്കൂ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​ക​​ളു​​ടെ കു​​ടും​​ബ​​ത്തി​​ന് ര​​ണ്ടു ല​​ക്ഷം ഡോ​​ള​​ർ സ​​ഹാ​​യ​​വു​​മാ​​യി ചൈ​​ന. കു​​ട്ടി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ ചൈ​​ന അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.

ചൈ​​ന​​യി​​ലെ റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി ര​​ണ്ടു ല​​ക്ഷം യു​​എ​​സ് ഡോ​​ള​​ർ ഇ​​റേ​​നി​​യ​​ൻ റെ​​ഡ് ക്ര​​സ​​ന്‍റി​​നു കൈ​​മാ​​റു​​മെ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ഗു​​വോ ജി​​യാ​​കു​​ൻ അ​​റി​​യി​​ച്ചു.

മി​​നാ​​ബി​​ലെ ഗേ​​ൾ​​സ് പ്രൈ​​മ​​റി സ്കൂ​​ളി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 150ഓ​​ളം പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. റെ​​വ​​ലൂ​​ഷ​​ണ​​റി ഗാ​​ർ​​ഡ് ആ​​സ്ഥാ​​ന​​ത്തി​​നു സ​​മീ​​പ​​മാ​​ണ് സ്കൂ​​ൾ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

Sports

രണ്ട് ഇറേനിയൻ വനിതാ ഫുട്ബോൾ താരങ്ങൾ കൂടി ഓസ്ട്രേലിയയിൽ അഭയം തേടി

സി​​​ഡ്നി: രാ​​​ജ്യ​​​ത്തേ​​​ക്കു മ​​​​​​ട​​​​​​ങ്ങി​​​​​​യാ​​​​​​ൽ പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​നും ശി​​​​​​ക്ഷ​​​​​​യ്ക്കും വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​കാ​​​​​​മെ​​​​​​ന്ന ഭ​​​​​​യ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഇ​​​​​​റാ​​​​​​ന്‍റെ ദേ​​​​​​ശീ​​​​​​യ വ​​​​​​നി​​​​​​താ ഫു​​​​​​ട്ബോ​​​​​​ൾ ടീ​​​​​​മി​​​​​​ലെ ര​​​ണ്ടു താ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൂ​​​ടി ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി.

ടീ​​​മി​​​ലെ താ​​​രം സോ​​​ൽ​​​ഫി, സ​​​പ്പോ​​​ർ​​​ട്ടിം​​​ഗ് സ്റ്റാ​​​ഫം​​​ഗം സാ​​​റ സൊ​​​ൽ​​​താ​​​ൻ മെ​​​ഷ്ഖെ കാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ഭ​​​യം തേ​​​ടി​​​യ​​​ത്.

ഇ​​​തോ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ ഇ​​​​​​റാ​​​​​​​​​ൻ വ​​​നി​​​താ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി. ഇ​​​വ​​​ർ​​​ക്ക് മാ​​​നു​​​ഷി​​​ക വീ​​​സ ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യി​​​ൽ ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി.

രാ​​​ജ്യ​​​ത്ത് അ​​​ഭ​​​യം തേ​​​ടി​​​യ ആ​​​റു താ​​​ര​​​ങ്ങ​​​ളും സ​​​പ്പോ​​​ർ​​​ട്ടിം​​​ഗ് സ്റ്റാ​​​ഫം​​​ഗ​​​വും ഹി​​​ജാ​​​ബ് ഒ​​​ഴി​​​വാ​​​ക്കി ഷോ​​​ർ​​​ട്സു​​​ക​​​ൾ ധ​​​രി​​​ച്ച് നി​​​ൽ​​​ക്കു​​​ന്ന ഫോ​​​ട്ടോ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ടോ​​​ണി ബ​​​ർ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ഏ​​​ഴു​​​പേ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള ഇ​​​റാ​​​ൻ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ സ്വ​​​ന്തം രാ​​​ജ്യ​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി. ഏ​​​​​​ഷ്യ​​​​​​ൻ ക​​​​​​പ്പ് ഫു​​​​​​ട്ബോ​​​​​​ൾ ടൂ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ന്‍റി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ ഇ​​​റാ​​​ൻ ടീം ​​​ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സി​​​​​​നോ​​​​​​ട് 2–0ന് ​​​​​​തോ​​​​​​റ്റ​​​​​​തോ​​​​​​ടെ പു​​​​​​റ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, മ​​​ലേ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യ മ​​​റ്റു താ​​​ര​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ലേ​​​ക്കാ​​​ണോ പോ​​​കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

International

ഇറേനിയൻ ഡ്രോൺ ആക്രമണത്തെ ചെറുക്കാൻ യുക്രെയ്ൻ രംഗത്ത്

അ​​​മ്മാ​​​ൻ: ഇ​​​റേ​​​നി​​​യ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്കു സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ രം​​​ഗ​​​ത്തെ​​​ത്തി.

പ്രാ​​​രം​​​ഭ​​​മാ​​​യി ജോ​​​ർ​​​ദാ​​​നി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കാ​​​ണ് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഡ്രോ​​​ൺ വി​​​ദ​​​ഗ്ധ​​​രെ​​​യും എ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​വ സ​​​ജ്ജ​​​മാ​​​ക്കും. ഡ്രോ​​​ണു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ന്‍റെ സ​​​ഹാ​​​യം അ​​​മേ​​​രി​​​ക്ക തേ​​​ടി​​​യി​​​രു​​​ന്നു.

ഡ്രോ​​​ണു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും അ​​​വ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ലും യു​​​ക്രെ​​​യ്ൻ ഏ​​​റെ മു​​​ന്നി​​​ലാ​​​ണ്. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് യു​​​ക്രെ​​​യ്നെ ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up